ഇസ്ലാമിക് സെന്റർ കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: സമസ്ത ഇസ്ലാമിക് സെന്റർ കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിച്ചു. ഹാഫിള് ഹുസൈൻ ബാഫഖി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സമസ്ത കേരള ജം ഈയ്യത്തുൽ ഉലമ സെക്രട്ടറി എം.ടി അബ്ദുളള മുസല്യാർ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശ്റ അംഗം എ.വി അബ്ദു റഹ്മാൻ മുസല്യാർ അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നിസാർ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി.
അബ്ദുൽ ബാരി മുസല്യാർ, എ.പി.പി.പി തങ്ങൾ, അഹമ്മദ് ഫൈസി കടലൂർ, മൊയ്തുഹാജി, അബ്ദുൾ കരിം ദാരിമി, പി.പി.എ സലാം, ഹാഫിള് അബ്ദുൾ സാബിത്ത് മുസല്യാർ, സാജിഹ് ഷമീർ അസ്ഹരി എന്നിവർ സംസാരിച്ചു. അൻസാർ കൊല്ലം സ്വാഗതവും, അബ്ദുൾ റസാഖ് ഹാജി നന്ദിയും പറഞ്ഞു.

