KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ച കോടി ഇന്ന്

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്ന ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ച കോടി ഇന്ന് ദില്ലിയില്‍ നടക്കും. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി 98, 000 കോടി രൂപയുടെ കരാറില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവയ്ക്കും. ചര്‍ച്ചയ്ക്കു ശേഷം ആബെ വാരാണാസി സന്ദര്‍ശിക്കും.മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ആബെയെ കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹയാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്.