ഇന്ത്യ-ആഫ്രിക്ക സഹകരണം ശക്തമാക്കാന്‍ നരേന്ദ്ര മോദി ആഫ്രിക്കയിലെത്തി

മൊസാംബിക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കയിലെത്തി. മൊസാംബിക്കിന്റെ തലസ്ഥാനമായ മപൂട്ടോയിലെത്തിയ മോദിയെ ഉന്നത നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യ-ആഫ്രിക്ക സഹകരണം ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് മോദിയുടെ ആഫ്രിക്കന്‍ പര്യടനം. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തില്‍ മൊസാംബിക്, ടാന്‍സാനിയ, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.
വാണിജ്യം, നിക്ഷേപം, സമുദ്രസുരക്ഷ എന്നീ വിഷയങ്ങളില്‍ ഊന്നിയാകും പ്രധാനമന്ത്രിയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍. മൊസാംബിക്കില്‍ നിന്നാണ് മോദിയുടെ സന്ദര്‍ശനം ആരംഭിക്കുക. 34 വര്‍ഷത്തിനു ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മൊസാംബിക്ക് സന്ദര്‍ശിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരുമായും പ്രധാനമന്ത്രി സംവദിക്കും.

