ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ലംപഗ് പ്രവിശ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ തെക്കു-പടിഞ്ഞാറന്‍ പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
