ആള്‍താമസമില്ലാത്ത പറമ്പില്‍നിന്ന് ആയുധങ്ങള്‍ പിടികൂടി

അരൂര്‍: ആള്‍താമസമില്ലാത്ത പറമ്പില്‍നിന്ന് ആയുധങ്ങള്‍ പിടികൂടി. അരൂര്‍ നടേമ്മല്‍ തയ്യില്‍മീത്തല്‍ ആള്‍താമസമില്ലാത്ത കാടുപിടിച്ച പറമ്പില്‍നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. മൂന്ന് വടിവാള്‍, എട്ട് പൈപ്പ് ദണ്ഡ് എന്നിവയാണ് ലഭിച്ചത്. രണ്ടറ്റവും അടച്ച പി.വി.സി. പൈപ്പില്‍ സൂക്ഷിച്ചനിലയിലായിരുന്നു. എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തില്‍ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. സ്ഥലത്തുവെച്ച് തന്നെ പോലീസ് പൈപ്പ് തുറന്ന് പരിശോധിക്കുകയായിരുന്നു.കഴിഞ്ഞമാസം അരൂരില്‍ രണ്ട് ദിവസം ബോംബ് സ്ഫോടനം നടന്നിരുന്നു.കൂടാതെ നടയ്ക്ക് മീത്തലിലെ ഒരു പറമ്പില്‍നിന്ന് സ്റ്റീല്‍ ബോംബ് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് ആയുധങ്ങള്‍ കണ്ടെടുക്കുന്നത്.
