ആലപ്പുഴ പുളിങ്കുന്ന് ജങ്കാര്‍ കടവില്‍ ഐസ് ക്രീം കടയില്‍ സ്‌ഫോടനം

ആലപ്പുഴ: ആലപ്പുഴ പുളിങ്കുന്ന് ജങ്കാര്‍ കടവില്‍ ഐസ് ക്രീം കടയില്‍ സ്‌ഫോടനം. കടയുടെ ഷട്ടറുകളും ഭിത്തിയും തകര്‍ന്നു. ഇതിനോട് ചേര്‍ന്നുള്ള ബേക്കറിയിലും നാശനഷ്ടങ്ങള്‍ ഉണ്ടായി. പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറി. പുളിങ്കുന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സ്‌ഫോടനത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും വലിയ ഫ്രീസറുകള്‍ പൊട്ടിത്തെറിക്കുകയാണുണ്ടായതെന്നു മാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.
