ആയുഷ് എന്‍.എച്ച്.എം. ഹോമിയോ ആശുപത്രി പുതിയകെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കടലുണ്ടി: ആയുഷ് എന്‍.എച്ച്.എം. ഹോമിയോ ആശുപത്രി പുതിയകെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കടലുണ്ടി റെയില്‍വേ ഗേറ്റിനുസമീപം സിറ്റി കോംപ്ലക്സിലേക്ക് മാറ്റിയ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അജയകുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം. നിഷ അധ്യക്ഷയായി. കുന്നത്ത് വേണുഗോപാല്‍, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പിലാക്കാട്ട് ഷണ്മുഖന്, സി. രമേശന്, സിന്ധു പ്രദീപ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. സിനി മാത്യു എന്നിവര്‍ സംസാരിച്ചു.
