KOYILANDY DIARY.COM

The Perfect News Portal

ആനാവശ്യ യാത്രയ്ക്കും മാസ്ക്ക് ധരിക്കാത്തതിനും കൊയിലാണ്ടിയിൽ 9 പേർക്കെതിരെ കേസ്

കൊയിലാണ്ടി. ലോക് ഡൗണിന് ഇളവ് ലഭിച്ചതിനെ തുടർന്ന് ജനങ്ങൾ കൂട്ടത്തോടെ എത്തിയ പാശ്ചാത്തലത്തിൽ കൊയിലാണ്ടി പോലീസ് വാഹന പരിശോധന കർശമാക്കി.  9 പേർക്കെതിരെ കേസെടുത്തു. അനാവശ്യമായി ടൗണിൽ കറങ്ങിയ വാഹനങ്ങളെ മുന്നോട്ട് പോകാനനുവദിക്കാതെ തിരിച്ചയച്ചു. രണ്ട്‌പേർക്കെതിരെ ലോക്ഡൗൺ ലംഘനത്തിനെതിരെ കേസെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് കണ്ടെത്തിയ 7 പേർക്കെതിരെയും കേസെടുത്തതായി കൊയിലാണ്ടി പോലീസ് അറിയിച്ചു. എസ്.ഐ. അനീഷ്, എ.എസ്.ഐ. കെ.ടി. പ്രകാശൻ, സിപിഒ. ജി.എച്ച്. അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *