ആഗസ്റ്റ് 4ന് KSTA കൊയിലാണ്ടി എ. ഇ. ഒ. ഓഫീസ് മാർച്ച്

കൊയിലാണ്ടി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി എ.ഇ.ഒ. ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നു.
അംഗീകാരമില്ലാത്ത വിദ്യാലയങ്ങൾ അടച്ച് പൂട്ടുക, എ.ഇ.ഒ. ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കുക, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയച്ചാണ് ആഗസ്റ്റ് 4ന് വെള്ളിയാഴ്ച 2 മണിക്ക് പ്രക്ഷോഭം ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

