ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെ പാര്‍ട്ടി പ്രവര്‍ത്തക കരണത്തടിച്ചു

ഡല്‍ഹി: റോഡ് ഷോയ്ക്കിടയില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് സിംഗിനെ പാര്‍ട്ടി പ്രവര്‍ത്തക കരണത്തടിച്ചു. രാജൗരി മണ്ഡലത്തില്‍ നടന്ന പ്രചാരണത്തിനിടയില്‍ സിമ്രാന് ബേദി എന്ന പ്രവര്‍ത്തകയാണ് സിംഗിനെ തല്ലിയത്.
അഴിമതി വിഷയത്തില്‍ തന്റെ പരാതി കേള്‍ക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സിംഗിനെ അടിച്ചതെന്ന് സിമ്രാന് പറയുന്നു. പ്രാദേശിക തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ എ.എ.പി നേതാക്കള്‍ പണം വാങ്ങുന്നതായി സിമ്രാന് ആരോപിക്കുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പ്പെടുത്താന് കേജ്രിവാള് ഉള്‍പ്പെടെയുള്ളവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് അവര്‍ പറഞ്ഞു.

