അസിസ്റ്റന്റ് എഡിറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം

കോഴിക്കോട്: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഒഴിവുള്ള അസിസ്റ്റന്റ് എഡിറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ബിരുദവും മാധ്യമസ്ഥാപനത്തില്‍ രണ്ടുവര്‍ഷത്തെ തൊഴില്പരിചയവുമാണ് യോഗ്യത. പ്രായപരിധി 36. അഭിമുഖം ആറിന് 10 മണിക്ക്.
