അശാസ്ത്രീയമായ റോഡ് പരിഷ്കരണത്തിനെതിരെ ‘മോര്‍ച്ചറി” ഡ്രം സോളോ

കോഴിക്കോട്: അപകടങ്ങള്‍ക്കെതിരെ, അശാസ്ത്രീയമായ റോഡ് പരിഷ്കരണത്തിനെതിരെ ഷാജി കല്ലായിയുടെ ‘മോര്‍ച്ചറി” ഡ്രം സോളോ. കിഡ്സണ്‍ കോര്‍ണറില്‍ ഇന്നലെ രാവിലെ ആറിനു തുടങ്ങിയ ഡ്രംസ് വായന വൈകീട്ട് ഏഴു വരെ നീണ്ടു. ശ്രദ്ധയോടെയുള്ള ഡ്രൈവിംഗിന് ബസ്സില്‍ പാട്ട് ഒഴിവാക്കുക, നിയമപാലകര്‍ ജനത്തോട് മാന്യമായി സംസാരിക്കുക, സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിനു മുന്നിലെ ഹംപ് എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കി അപകടരഹിതമാക്കുക, എം.എസ്. ബാബുരാജിൻ്റെ പ്രതിമ സ്ഥാപിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഡ്രം വായന. നേരത്തെ 28 മണിക്കൂര്‍ തുടര്‍ച്ചയായി ഡ്രംസ് വായിച്ച് ഗിന്നസ് റെക്കോര്‍ഡ് കുറിച്ചിരുന്നു ഷാജി.

