അഴിമതി നടത്തിയ ബി.ജെ.പി. നേതാക്കൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് CPI(M) ധർണ്ണ
 
        കൊയിലാണ്ടി: കേരളത്തിലെ ബി. ജെ. പി. യുടെ സംസ്ഥാന നേതാക്കൾ നടത്തിയ മെഡിക്കൽ കോഴ ഉൾപ്പെടെ കോടികളുടെ അഴിമതിക്ക് നേതൃത്വം കൊടുത്തവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി. പി. ഐ. (എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു.
പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി. കെ. ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ച ധർണ്ണയിൽ കെ. ദാസൻ എം. എൽ. എ., കന്മന ശ്രീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു

ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. ബാബുരാജ്, പി. വി. മാധവൻ, സി. അശ്വനീദേവ്, കെ. ഷിജു മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.



 
                        

 
                 
                