അഴിമതിയില്‍ മുങ്ങി ബിജെപി; വ്യാജ റസീറ്റ് അച്ചടിച്ച് കോടികൾ പിരിച്ചു

കോഴിക്കോട്: കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിലെ കൂടുതല്‍ ക്രമക്കേടുകളും പുറത്താകുന്നു. വ്യാജ രസീതുകള്‍ അച്ചടിച്ച് ദേശീയ കൗണ്‍സിലിലെക്കുള്ള ധനസമാഹരണം നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു.
സംസ്ഥാന സമിതി അംഗം എം മോഹനന്റെ നിര്‍ദ്ദേശപ്രകാരം വടകരയിലെ സ്വകാര്യ പ്രസിലാണ് വ്യാജ രസീത് അടിച്ചതെന്നും വിവരങ്ങളുണ്ട്. ഒരു കോടിയിലധികം രൂപ ഇത്തരത്തില്‍ പിരിച്ചെടുത്തിട്ടുണ്ട്.

സംഭവം സംബന്ധിച്ച പരാതി ജില്ലയിലെ ഒരു സംഘം നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് കൊടുത്തിരുന്നു. ഇത് അന്വേഷിക്കുന്നതിനായി ബിജെപി സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ ബി ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
Advertisements

