അലഹബാദില്‍ ബിഎസ്പി നേതാവ് മുഹമ്മദ് ഷമി വെടിയേറ്റ് മരിച്ചു

അലഹബാദ്: അലഹബാദില്‍ ബിഎസ്പി നേതാവ് മുഹമ്മദ് ഷമി വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ അക്രമകാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. യുപിയില്‍ പുതിയ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റ് അല്പം മണിക്കൂറുകള്‍ക്കകമാണ് സംഭവം. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷമിക്ക് നേരെ അക്രമികള്‍ നിരവധി തവണ വെടിയുതിര്‍ത്തു. അടുത്തിടെയാണ് സമാജ് വാദി പാര്ടിയില്നിന്നും ഷമി ബിഎസ്പിയില് എത്തിയത്.
