അരിക്കുളത്ത് ഓവുചാൽ നിർമ്മാണത്തിനിടെ മതിൽ ഇടിഞ്ഞുവീണു: തൊഴിലാളിക്ക് പരിക്ക്

കൊയിലാണ്ടി: അരിക്കുളം വില്ലേജ് ഓഫീസിനു സമീപം കൂറ്റൻ കരിങ്കൽ മതിൽ ഇടിഞ്ഞ് വീണ് അടിയിൽപ്പെട്ട ജാർഖണ്ഡ് സ്വദേശിയെ ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ലാൽ മുഹമ്മദിനെ (20) യാണ് രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
അരിക്കുളം പഞ്ചായത്ത് നിർമ്മിക്കുന്ന ഓവുചാലിന്റ പ്രവർത്തിക്കിടെയായിരുന്നു സംഭവം. കൂടെ ഉണ്ടായിരുന്നവർ ചാടി രക്ഷപ്പെട്ടതിനാൽ കൂടുതൽ അപകടം ഒഴിവായി . കനത്ത മഴയിൽ സ്വകാര്യ വ്യക്തിയുടെ കൂറ്റൻ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. ലാൽ മുഹമ്മദിനൊപ്പം ഉണ്ടായിരുന്നവർ ഒഴിഞ്ഞു മാറിയതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല. കൂറ്റൻ മതിൽ നിലംപതിച്ച ഉടനെ രക്ഷപ്പെടുത്താൻ നടത്തിയ ശ്രമം വിജയം കണ്ടില്ല.

കല്ലുകൾക്കിടയിൽ ഓവ് ചാലിൽ കുടുങ്ങിയ ലാൽ മുഹമ്മദിനെ കൊയിലാണ്ടിയിൽ നിന്നും. അസി: സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദിന്റെ നേതൃത്വത്തിൽ എത്തിയ ഫയർ യൂണിറ്റാണ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്ത
നത്തിന് രണ്ട് ജെ.സി.ബി, ഓവുചാലിലെ വെള്ളം ഒഴിവാക്കാൻ മോട്ടോർപമ്പ് തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു എന്നാൽ കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമായി കരിങ്കൽ പാളികൾ മറ്റാൻ ഏറെ സമയമെടുത്തു.

എതാണ്ട് ഒന്നര മണിക്കൂർ നേരത്തെ കഠിനശ്രമത്തിനു ശേഷമാണ് ലാൽ മുഹമ്മദിനെ രക്ഷപ്പെടുത്തിയത്. കൊയിലാണ്ടി ഫയർ യൂണിറ്റിലെ ഷൈജു, ബിജുകുമാർ, വിജേഷ്, ഷിജിത്ത്, എൻ.സത്യൻ, കൊയിലാണ്ടി പോലീസ് എസ്.ഐ.കെ.ബാബുരാജ്, പി.പി.രാജൻ, ജൂനിയർ എസ്.ഐ. ജിമ്മി, തുടങ്ങിയവരും. നാട്ടുകാരും പങ്കാളികളായി.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രഥമ ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലാൽ മുഹമ്മദിന്റെ ഇടതുകാലിന്റെ എല്ലിന് ക്ഷതമേറ്റിട്ടുണ്ട്. അപകടം നടന്നയുടനെ കരാറുകാരൻ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.
