അരിക്കടയുടെ ജില്ലാതല ഉദ്ഘാടനം ഉളേള്യരിയില്‍ എം മെഹബൂബ് നിര്‍വഹിച്ചു

ഉള്ള്യേരി : കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അരിക്കടയുടെ ജില്ലാതല ഉദ്ഘാടനം ഉളേള്യരിയില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് എം മെഹബൂബ് നിര്‍വഹിച്ചു. ഉളേള്യരി സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഉള്ള്യേരി ഈസ്റ്റ് മുക്കിലാണ് അരിക്കട തുടങ്ങിയത്.
ഉള്ള്യേരി പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുകാവില്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ കെ എം സുധാകരന്, അസിസ്റ്റന്റ് രജിസ്ട്രാര്‍ സദാനന്ദന്, പനങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ വി ദാമോദരന്‍, അത്തോളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ഉള്ള്യേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഒള്ളൂര് ദാസന് സ്വാഗതവും സെക്രട്ടറി മോണ്‍സി വര്‍ഗീസ് നന്ദിയും പറഞ്ഞു. 25 രൂപ നിരക്കില്‍ റേഷന്‍ കാര്‍ഡൊന്നിന് അഞ്ച്കിലോ അരി ലഭിക്കും.

