KOYILANDY DIARY.COM

The Perfect News Portal

അഭിമാനിക്കുകയാണ് പൊരുതി നിന്ന പെണ്‍കുട്ടിയെകുറിച്ച്‌: ശാരദക്കുട്ടി

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി നടന്‍ ദിലീപ് അറസ്റ്റിലായതില്‍ പ്രതികരിച്ച്‌ എഴുത്തുകാരി എസ് ശാരദക്കുട്ടി. ഇത് ഒരു കൂട്ടായ വിജയമാണെന്നാണ് ശാരദക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അഭിമാനിക്കുകയാണ് പൊരുതി നിന്ന പെണ്‍കുട്ടിയെകുറിച്ച്‌. എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച്‌ അവള്‍ക്കൊപ്പം നിന്ന ഇടതുപക്ഷ സര്‍ക്കാരിനെ കുറിച്ച്‌. കേരള പോലീസിനെ കുറിച്ച്‌. എല്ലാ പിന്തുണയും നല്‍കിയ പൊതുസമൂഹത്തെ കുറിച്ച്‌.വിടാതെ പിന്തുടര്‍ന്ന സോഷ്യല്‍ മീഡിയയെ കുറിച്ച്‌. വിവേകം കൈവിടാതെ ഇടപെട്ട മറ്റു മാധ്യമങ്ങളെ കുറിച്ച്‌.ജാഗ്രത ഉള്ളവരായിരിക്കാന്‍ ശ്രദ്ധിച്ച മനുഷ്യസ്നേഹികളെ കുറിച്ച്‌.ഇത് ഒരു കൂട്ടായ വിജയം. തല ഉയര്‍ത്തി നില്‍ക്കാന്‍ സ്ത്രീകള്‍ക്ക് അവസരം ഉണ്ടാക്കിയ തീരുമാനം.

Advertisements

ഇന്നലെയാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പത്ത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയുന്നത്. നടിയ്ക്കെതിരായ ആക്രമണത്തില്‍ ദിലീപ് ഗൂഢാലോചനയുമായി നേരിട്ട് പങ്കെടുത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ അറസ്റ്റ്.

Share news

Leave a Reply

Your email address will not be published. Required fields are marked *