അഭിമന്യു വധം: കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ആദ്യ കുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഭിമന്യു കൊല്ലപ്പെട്ട് 86 ദിവസമാകുമ്പോഴാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
ഇതുവരെ പിടിയിലായ പ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. പ്രതികള്‍ക്കെതിരെ കൊലപാതകം, വധശ്രമം, ഗൂഢാലോചന, മാരകായുധങ്ങളുമായി സംഘം ചേരല്‍, തെളിവ് നശിപ്പിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ എന്നിവയടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

