അഭിമന്യുവിന്റെ കൊല: എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീട്ടില്‍ റെയ്ഡ്

ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി. നാല് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ കരുതല്‍ തടങ്കലില്‍ എടുത്തതെന്നാണ് പൊലീസ് നല്കുന്ന വിവരം.
കാമ്ബസ് ഫ്രണ്ട് സംസ്ഥാന നേതാക്കളിലെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നീങ്ങുന്നത്. ദിവസങ്ങള്‍ക്ക് മുമ്ബ് കാമ്ബസ് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് മര്ദ്ദനേമറ്റിരുന്നു. ഈ സംഭവത്തില്‍ എസ്.എഫ്.ഐ കനത്ത വില നല്‍കേണ്ടി വരുമെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കി 12 മണിക്കൂറിനുള്ളിലാണ് അഭിമന്യു കുത്തേറ്റ് മരിച്ചത്. കാമ്ബസ് ഫ്രണ്ട് ജനറല്‍സെക്രട്ടറി എ.എസ്. മുസമ്മലിന്റെ മൊബൈല്‍ ഫോണ്‍ കാള്‍ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. എസ്.എഫ്.ഐ ബുക്ക് ചെയ്തിരുന്ന ചുവരില്‍ അറിഞ്ഞുകൊണ്ട് പോസ്റ്ററൊട്ടിച്ച് സംഘര്‍ഷമുണ്ടാക്കിയതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

മഹാരാജാസ് കോളേജില്‍ മൂന്നു പേര് മാത്രമാണ് കാമ്ബസ് ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകര്‍. ഇതില്‍ പ്രശ്നമുണ്ടാക്കിയ ചേര്‍ത്തല അരൂക്കുറ്റി വടുതല സ്വദേശി മുഹമ്മദ് അക്രമം നടക്കുമ്ബോള്‍ തന്ത്രപരമായി മുങ്ങി. തുടക്കത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ ഇയാള്‍ ഉണ്ടായിരുന്നു. ആക്രമണത്തില്‍ പങ്കെടുത്തവര്‍ എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുള്ള പോപ്പുലര്‍ ഫ്രണ്ട് – എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ട 12 പേരെയും തിരിച്ചറിഞ്ഞു. സമീപത്തെ രണ്ട് ഫ്ളാറ്റുകളിലെ സി.സി.ടി.വിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

