അഭിമന്യുവിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; 23ന് കോടിയേരി തറക്കല്ലിടും

മൂന്നാര്‍: കൊട്ടക്കാമ്പൂരില്‍ അഭിമന്യുവിന്റെ കുടുംബത്തിന് സ്ഥലവും വീടും തയ്യാറാവുന്നു. പാര്‍ടി വാങ്ങിയ 10 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ 23 ന് പകല്‍ 11 ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിര്‍വഹിക്കും.
അഭിമന്യുവിന്റെ കുടുംബത്തിന്റെ സംരക്ഷണം പാര്‍ടി ഏറ്റെടുത്ത സാഹചര്യത്തില്‍ എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികള്‍ ഹുണ്ടിക പിരിവിലൂടെ സമാഹരിച്ച തുകകൊണ്ട് കൊട്ടക്കാമ്പൂരില്‍ വാങ്ങിയ സ്ഥലത്താണ് വീട് നിര്‍മാണം. മന്ത്രി എം എം മണി, ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്, എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്, എസ്എഫ്ഐ നേതാക്കളായ സച്ചിന്‍ദേവ്, വി എ ബിനീഷ്, എസ് രാജേന്ദ്രന് എംഎല്‍എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

