അപകടത്തിൽപ്പെട്ട ദമ്പതികളെ ആശുപത്രിയിലെത്തിച്ച് NDA സ്ഥാനാർത്ഥി

കൊയിലാണ്ടി: അപകടത്തിൽപ്പെട്ട ദമ്പതികളെ ആശുപത്രിയിലെത്തിച്ച് NDA സ്ഥാനാർത്ഥി അഡ്വ. വി.കെ.സ ജിവൻ. നാഷനൽ ഹൈവേയിൽ കാറുകൾ തമ്മിൽ കൂട്ടിമുട്ടി അപകടത്തിൽപ്പെട്ട് രക്തത്തിൽ കുളിച്ച് കിടന്ന ബാലുശ്ശേരി എരമംഗലം സ്വദേശികളായ അനിൽകുമാർ, ദിവ്യ ദമ്പതികളെയാണ് വടകര പാർലമെൻറ് മണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി അഡ്വ: വി.കെ.സജീവൻ തന്റെ വാഹനത്തിൽ കയറ്റി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കാൻ സൻമനസ്സ് കാണിച്ചത്.
കൊയിലാണ്ടി തിരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ സമാപനം കൊയിലാണ്ടിയിൽ നടന്ന ശേഷം കോഴിക്കോട് മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ച് മടങ്ങുകയായിരുന്നു സജീവൻ. രാത്രിഏകദേശം പതിന്നെര സമയത്ത് വെങ്ങളം ബൈപ്പാസിൽ വെച്ചാണ് സംഭവം: അപകടത്തിൽപ്പെട്ട് വേദനയിൽ പുളയുന്നവരെ തിരിഞ്ഞുനേക്കാതെ വാഹനങ്ങൾ പോകുമ്പോഴാണ് തിരഞ്ഞെടുപ്പ് തിരക്കിനിടയിലും ദമ്പതികളെ ആശുപത്രിയിലെത്തിക്കാൻ സജീവൻ തയ്യാറായത്. പരിക്ക് പറ്റിയവർക്ക് ഡോക്ടർമാരെക്കണ്ട് ആവശ്യമായ ചികിത്സ നൽകാനാവശ്യമായ നടപടി സ്വീകരിച്ചതിന് ശേഷമാണ് സ്ഥാനാർത്ഥി മടങ്ങിയത്. സ്ഥാനാർത്ഥിക്കൊപ്പം, വി.കെ.ജയൻ, സ്വരൂഹ് മേമുണ്ട, പത്മേഷ് പേരാമ്പ്ര എന്നിവർ കൂടെ ഉണ്ടായിരുന്നു.
