KOYILANDY DIARY.COM

The Perfect News Portal

അന്ന്‌ പ്രളയം തകര്‍ത്തത്‌ ഈ റോഡാണ്‌ …. പ്രളയദൃശ്യങ്ങളും പുനര്‍നിര്‍മ്മാണവും പോസ്‌റ്റ്‌ ചെയ്‌ത്‌ മുഖ്യമന്ത്രി. വീഡിയോ കൂടെ

തിരുവനന്തപുരം: അന്ന്‌ പ്രളയം തകര്‍ത്ത ഒരു റോഡുണ്ടായിരുന്നു.വെള്ളം കുത്തിയൊലിച്ച്‌ വന്നപ്പോള്‍ ഇരുഭാഗങ്ങളും തകര്‍ന്ന്‌ പാടങ്ങള്‍ കടല്‍ പോലെ ഒന്നായിപോയ മലപ്പുറം വണ്ടുരുള്ള ഒരു റോഡ്‌. ആ റോഡ്‌ ഇന്ന്‌ പുതുക്കി പണിതിരിക്കുന്നു. പ്രളയത്തില്‍നിന്നും വികസനത്തിലേക്ക്‌ കുതിക്കുന്ന നാടിന്റെ സൂചകമായിആ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കയാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം തകര്‍ത്ത റോഡും പുതുക്കി പണിത റോഡുമുള്ള വീഡിയോയാണ്‌ മുഖ്യമന്ത്രി പോസ്‌റ്റ്‌ ചെയ്‌തിട്ടുള്ളത്‌.

പോസ്‌റ്റ്‌ ചുവടെ

വെള്ളം കുത്തിയൊലിച്ചു വന്നപ്പോള്‍ ഒരു റോഡ് തകര്‍ന്നു വീണ ദൃശ്യങ്ങള്‍ നാം മറക്കാനിടയില്ല.പ്രളയത്തിന്റെ രൗദ്രഭാവം കാട്ടിത്തന്ന ദൃശ്യങ്ങള്‍. മലപ്പുറം ജില്ലയിലെ വണ്ടൂര്‍- നടുവത്ത്- വടക്കും പാടം റോഡായിരുന്നു ഗതാഗതസൗകര്യം തന്നെ ഇല്ലാതാക്കി തകര്‍ന്നു വീണത്. തകര്‍ന്നു വീണതിനു പിന്നാലെ സൈന്യത്തിന്റെ സഹായത്തോടെ താത്ക്കാലികമായി നടപ്പാലം ഒരുക്കി. ആ റോഡ് ഇന്ന് പൂര്‍ണ്ണമായും ഗതാഗതയോഗ്യമായിരിക്കുന്നു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് യുദ്ധകാല അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് റോഡ് പുനര്‍നിര്‍മ്മിച്ചത്.

Advertisements

പ്രളയകാലത്ത് തകര്‍ന്ന റോ‍‍ഡുകളുടെയും പാലത്തിന്റേയും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെമ്ബാടും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പ്രളയകാലത്ത് പൊതുമരാമത്ത്‌ വകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ചേര്‍ന്നാണ് റോ‍ഡ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അടിയന്തരമായി നടക്കേണ്ടിയിരുന്ന 4,429 കിലോ മീറ്റര്‍ റോ‍ഡ് അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ചു.

164 പ്രവ‍ൃത്തികളാണ് പൂര്‍ത്തിയാക്കിയത്. 3,148കിലോ മീറ്റര്‍ റോഡ് പുനരുദ്ധാരണത്തിനുള്ള 429 പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. ദീര്‍ഘകാല അടിസ്ഥാനത്തിലുളള വികസനം ലക്ഷ്യമിടുന്ന ഡിസൈന്‍ഡ് റോഡുകളുടെ നിര്‍മ്മാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുളള 63 പ്രവ‍ൃത്തികളാണ് തയ്യാറാക്കിയിരിക്കുന്നത്.

https://www.facebook.com/CMOKerala/videos/1239252286230607/?t=3

Share news

Leave a Reply

Your email address will not be published. Required fields are marked *