അനുമോദന സദസ്സ് സംഘടിപ്പിച്ചു

പൂക്കാട്: തിരുവങ്ങൂർ യു .പി .സ്കൂളിൽ എൽ.എസ്.എസ്, യു എസ്.എസ്., സംസ്കൃതം സ്ക്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദന സദസ്സ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശിവദാസ് കുനിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. എ.ആർ. ഷമീർ, സി.കെ. ബാലകൃഷ്ണൻ, കെ.എസ്. ഷൈനി എന്നിവർ സംസാരിച്ചു.

