അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ കൈവശമുള്ള കാര്‍ഡുടമകളെകുറിച്ച് വിവരം അറിയിക്കാം

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കില്‍ അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശമുള്ള കാര്‍ഡുടമകളെകുറിച്ച് (സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍, സര്‍വ്വീസ് പെന്ഷണര്, 1000 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍, ഒരേക്കറിനുമുകളില്‍ ഭൂമിയുള്ളവര്‍, നാലുചക്രവാഹനമുള്ളവര്‍, 25,000 രൂപയ്ക്കുമേല്‍ പ്രതിമാസ വരുമാനമുള്ളവര്‍, ആദായനികുതി ഒടുക്കുന്നവര്‍). പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ സ്വയം പേര് വെളിപ്പെടുത്താതെ അറിയിക്കാവുന്നതാണ്.
താലൂക്ക് സപ്ലൈ ഓഫീസ്, കൊയിലാണ്ടി 2620253, താലൂക്ക് സപ്ലൈ ഓഫീസര്‍, കൊയിലാണ്ടി 9188527403, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ (1) 9188527503, അസി.താലൂക്ക് സപ്ലൈ ഓഫീസര്‍ (2) 9188527504, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി, ചെങ്ങോട്ട്കാവ് പഞ്ചായത്ത് റേഷനിംഗ് ഇന്‍സ്പെക്ടര്‍, കൊയിലാണ്ടി 9188527839, ചേമഞ്ചേരി , ബാലുശ്ശേരി , അത്തോളി , ഉള്ള്യേരി പഞ്ചായത്തുകള്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍, ബാലുശ്ശേരി 9188527844, നടുവണ്ണൂര്‍, കോട്ടൂര്‍, കായണ്ണ, കൂരാച്ചുണ്ട് പഞ്ചായത്തുകള്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍, നടുവണ്ണൂര്‍ 9188527842, പേരാമ്പ്ര, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി പഞ്ചായത്തുകള്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍, പേരാമ്പ്ര 9188527841, മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍, കീഴരിയൂര്‍, നൊച്ചാട്, അരിക്കുളം പഞ്ചായത്തുകള്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍, മേപ്പയ്യൂര്‍ 9188527843, പയ്യോളി മുന്‍സിപ്പാലിറ്റി, തിക്കോടി, മൂടാടി, തുറയൂര്‍ പഞ്ചായത്തുകള്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍, പയ്യോളി 9188527840.
അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ (ബി.പി.എല്‍, എ.എ.വൈ) കൈവശം വെച്ച കാര്‍ഡുടമകള്‍ ഈ മാസം 31 നകം കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റേണ്ടതാണ്. അല്ലാത്തവര്‍ക്കെതിരെ ഒരു വര്‍ഷം വരെ തടവും പിഴയും അനധികൃതമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിപണി വിലയും ഈടാക്കുന്നതിനുള്ള നിയമനടപടികള്‍ സ്വീകരിക്കും.

റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഏതു റേഷന്‍കടയില്‍ നിന്നും റേഷന്‍ വാങ്ങുന്നതിനുള്ള സംവിധാനം നിലവില്‍ വന്നതിനാല്‍ ഇത് സംബന്ധിച്ച് എല്ലാ പരാതികള്‍ക്കും സംശയങ്ങള്‍ക്കും മേല്‍ നമ്ബറില്‍ വിളിച്ച് അറിയിക്കാം. മാസാവസാനത്തെ തിരക്ക് ഒഴിവാക്കുന്നതിനും, ഇപോസ് മെഷീന് നെറ്റ് വര്‍ക്ക് തകരാര്‍ എന്നിവ ഒഴിവാക്കുന്നതിനുമായി കാര്‍ഡുടമകള്‍ എല്ലാ മാസവും അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ 25 നു മുമ്പ്
തന്നെ വാങ്ങണമെന്നും റേഷന്‍സാധനങ്ങളുടെ ബില്ല് ചോദിച്ചുവാങ്ങുകയും, അധിക തുക ഈടാക്കുകയോ, ബില്‍ തരാതിരിക്കുകയോ ചെയ്യുന്ന റേഷന്കടയുടമകള്ക്കെതിരെയുള്ള പരാതികളും മേല്‍ ഫോണ്‍ നമ്ബറുകളില്‍ വിളിച്ചറിയിക്കണം.

