അധ്യാപക ദമ്പതികൾക്ക് ഡോക്ടറേറ്റ് ലഭിച്ചു

കൊയിലാണ്ടി: അധ്യാപക ദമ്പതികൾക്ക് ഇംഗ്ലിഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി.യോഗം കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി.വി.ജി പ്രശാന്തിനും അദ്ദേഹത്തിന്റെ പത്നിയും താമരശ്ശേരി ഐ.എച്ച്.ആർ.ഡി.കോളേജ് പ്രിൻസിപ്പിലുമായ കെ.എം.രാധികക്കുമാണ് ഡോക്ടറേറ്റ് ലഭിച്ചത്.
പ്രശസ്ത ഇൻഡേ. ആംഗ്ലിയൻ എഴുത്തുകാരനും പാർലമെന്റംഗവുമായ ശശി തരൂരിന്റെ രചനകളിൽ രാഷ്ട്ര സങ്കല്പം എന്നതായിരുന്നു പ്രശാന്തിന്റെ ഗവേഷണവിഷയം. പ്രശ്തത ഇന്ത്യ ഇംഗ്ലീഷ് നാടകകൃത്ത് വിജയ് ടെണ്ടുൽക്കററുടെ നാടകം യാഥാർത്യവും അവതരണവും എന്നതായിരുന്നു രാധികയുടെ ഗവേഷണ വിഷയം.

കോളെജ് അധ്യാപക സംഘടനയായ കെ.പി.സി.ടി.എ.സംസ്ഥാന സമിതിയംഗവും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ് പ്രശാന്ത്. പ്രശസ്ത സാഹിത്യ നിരൂപകൻ യശഃശ്ശരീരനായ കുട്ടികൃഷ്ണമാരാരുടെ പൗത്രിയാണ് രാധിക. ഇരുവരും കൊയിലാണ്ടി പന്തലായനി സ്വദേശികളാണ്.

