അഖിലകേരള നഴ്സറി കലോത്സവ ത്തിന് തുടക്കം

കോഴിക്കോട്: ആംഗ്യപ്പാട്ടും കഥപറയലും നൃത്തവുമായി ചിത്രാഞ്ജലി അഖിലകേരള നഴ്സറി കലോത്സവ ത്തിന് തുടക്കം. കോഴിക്കോട് ടാഗോര്‍ ഹാളിൽ നടക്കുന്ന കലോത്സവത്തിൽ നാല് വേദികളിലായി കുഞ്ഞുപ്രതിഭകള്‍ തങ്ങളുടെ കഴിവുകള്‍ പങ്കുവെച്ചു.
നൃത്തം, ആംഗ്യപ്പാട്ട്, കഥപറയല്‍, സംഘഗാനം, സംഘനൃത്തം തുടങ്ങിയ മത്സരങ്ങളാണ് ആദ്യദിനം അരങ്ങേറിയത്. സിനിമാറ്റിക് ഡാന്‍സ്, ഒപ്പന, പ്രച്ഛന്നവേഷം, ലളിതഗാനം, മോണോആക്ട്, പദ്യംചൊല്ലല്‍ തുടങ്ങിയ ഇനങ്ങള്‍ വെള്ളിയാഴ്ച അവതരിപ്പിക്കും.

2015-16 വര്‍ഷത്തെ വ്യക്തിഗത ചാമ്പ്യന്മാരായ എന്‍. വൈഗ, സംഗീത് സജിത്ത്, പി.എ. ജിയ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ആകാശവാണി സ്റ്റേഷന് ഡയരക്ടര്‍ എസ്. മീരാ റാണി അധ്യക്ഷയായി.
ചിത്രാഞ്ജലി പ്രസിഡന്റ് കെ.എ. നൗഷാദ്, കമാല്‍ വരദൂര്‍, മാനുവല്‍ ആന്റണി, ഡോ. മിലി മോണി, കെ. തൃദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Advertisements

