KOYILANDY DIARY.COM

The Perfect News Portal

അംബാസിഡര്‍ വാസു എങ്ങനെ ബെന്‍സ് വാസുവായി, പേരിന് പിന്നില്‍?

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ഒരു വടക്കന്‍ സെല്‍ഫി ഒരുക്കിയ ജി പ്രജിത്ത് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ബെന്‍സു വാസു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയന്‍ നായകനായി ബെന്‍സ് വാസു എന്ന പേരില്‍ ഒരു ചിത്രം പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ആ ചിത്രവുമായി മോഹന്‍ലാലിന്റെ ചിത്രം ബെന്‍സു വാസുവിന് ബന്ധമൊന്നുമില്ലെന്നും സംവിധായകന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ബെന്‍സ് വാസു എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബെന്‍സ് വാസുവിന് ഇങ്ങനെ ഒരു പേര് വരാനും കാരണമുണ്ട്. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം കോമഡി ത്രില്ലര്‍ കൂടിയാണ്. ഒരു ഒരു നാട്ടിന്‍ പുറത്തുക്കാരനും ഒരു പഴഞ്ചന്‍ അംബാസിഡര്‍ കാറിന്റെ ഉടമയും ടാക്‌സി ഡ്രൈവറുമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബെന്‍സ് വാസു. സ്വന്തം അംബാസിഡര്‍ കാറിനെ ബെന്‍സ് പോലെ സൂക്ഷിച്ച് കൊണ്ടു നടക്കുന്നതിനാല്‍ നാട്ടുകാര്‍ വിളിക്കുന്ന പേരാണ് ബെന്‍സ് വാസു. രാജ പുത്ര ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share news