ലയണ്‍സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പൂർവ്വ അധ്യാപകരെ ആദരിച്ചു

കൊയിലാണ്ടി: അധ്യാപക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബ് നേതൃത്വത്തിൽ അധ്യാപകരായ പി. രത്‌നവല്ലി, എ. ജയചന്ദ്രന്‍ എന്നിവരെ ആദരിച്ചു. ഡോ. കെ. ഗോപിനാഥ്, പത്മജ ഗോപിനാഥ്, ഡോ. രവീന്ദ്രനാഥ് എന്നിവര്‍ ചേർന്നാണ് ആദരിച്ചത്. ക്ലബ്ബ് പ്രസിഡണ്ട് കേണല്‍ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
എന്‍.കെ.ജയപ്രകാശ്, ഹെര്‍ബര്‍ട്ട് സാമുവേല്‍, ടി.കെ.ജി.നമ്പ്യാര്‍, ഒ.കെ.രാമന്‍കുട്ടി, കോമളം രാധാകൃഷ്ണന്‍, സുധാ മോഹന്‍ദാസ്, ഗിരിജ ജയപ്രകാശ്, ഹൈമാവതി ചന്ദ്രന്‍, സി. കെ. മനോജ്, ഇ.ചന്ദ്രന്‍, നീനാ സുരേഷ്, എം. വി. മനോഹരന്‍, പി. വി. മോഹന്‍ദാസ്, സി. ജയപ്രകാശ്, ശിവദാസ്, മോഹനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു

