മാവിൻചുവട് – പെരുംകുനി തോട് നവീകരണ പദ്ധതിക്ക് തുടക്കമായി
കൊയിലാണ്ടി: നഗരസഭയിലെ 27-ാംഡിവിഷനിലൂടെ കടന്നുപോകുന്ന മാവിൻചുവട് – പെരുംകുനി തോട് നവീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. വർഷങ്ങളായി മഴക്കാലത്ത് 24 ഓളം കുടുംബങ്ങൾ ദുരിതത്തിലവുകയും വീട് വിട്ട് ക്യാമ്പുകളിൽ താമസിക്കുന്ന അവസ്ഥ നിലനില്‍ക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിൽ എം.എൽ.എ. കെ.ദാസന്റെ ഇടപെടലിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ കോർപ്പസ് ഫണ്ട് അനുവദിക്കുകയും തോട് വീതിയും ആഴവും കൂട്ടി ശക്തിപ്പെടുത്താനും നീരൊഴുക്ക് സുഖമമാക്കാനും കഴിയും വിധത്തിലാണ് പ്രവര്‍ത്തനം മുമ്പാട്ട് പോകുന്നത്.
വേനൽക്കാലത്ത് കുറ്റ്യാടി ഇറിഗേഷൻ പദ്ധതി ജലം തോട്ടിലൂടെ കടത്തിവിട്ട് തടയിണ കെട്ടി കൃഷിയെ സജീവമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാൻ. കെ. ഷിജു, ഡി.കെ. ജ്യോതിലാൽ, ഡി.കെ.ബിജു, പി.വി. മുരളി, ടി.ഗംഗാധരൻ, പി.വി. ആലി, ഇ. അശോകൻ, എന്നിവർ നേതൃത്വം നൽകി.