മരഗത നാണയം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും
ആദിയും നിക്കി ഗല്‍റാണിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് മരഗത നാണയം. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി സ്നീക് പീക് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ എആര്‍കെ സരവണനാണ് സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റേത് തന്നെയാണ് കഥയും.
പി വി ശങ്കറാണ് ഛായാഗ്രഹകന്. ധിബു നെെനാന്‍ തോമസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അക്സെസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ജി ദില്ലിബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.