ഫോട്ടോഗ്രാഫർമാരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം: മേഖലാ സമ്മേളനം
കൊയിലാണ്ടി: ഫോട്ടോഗ്രാഫർമാരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സജീഷ് മണി ഉൽഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് വസന്തൻമിയ അദ്ധ്യക്ഷത വഹിച്ചു.
ടി.കെ. സജീവൻ, ചന്ദ്രൻ പാറക്കടവ്, ജ്യോതിസ് കായണ്ണ, വി.പി.പ്രസാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വസന്തൻ (മിയ) (പ്രസിഡണ്ട്), ശ്രീജിത്ത് ഫോക്കസ് (സെക്രട്ടറി) തുടങ്ങിയവരെ തെരെഞ്ഞുടുത്തു.