പേരാമ്പ്രയില്‍ 13 പേര്‍ക്ക് തെരുവ് നായുടെ കടിയേറ്റു
പേരാമ്പ്ര: പേരാമ്പ്രയില്‍ 13 പേര്‍ക്ക് തെരുവ് നായുടെ കടിയേറ്റു. മമ്മിളിക്കുളം ചാലപ്പറമ്പില്‍ ബിജു (38), മടവൂര്‍ വിളയന്‍ പട്ടുമ്മല് ഗിരീഷ് (45), കിഴക്കന്‍ പേരാമ്പ്ര വള്ളിക്കാട്ടുമ്മല്‍ അമ്മത് (76), പേരാമ്പ്ര ചീക്കിലോട്ട് മുഹമ്മദ് ഫാദില്‍ (നാല്), പേരാമ്പ്രയിലെ ഹോം ഹാര്‍ഡായ കൂത്താളി മേച്ചേരിക്കണ്ടി രാജീവന് (58), പേരാമ്പ്ര സ്വദേശികളായ രാഹുല്‍ദാസ് (22), ശങ്കരന് (62), കൈതക്കല്‍ സജീവന് (53), വൈശാഖ് (24), തിരുവോത്ത് നാരായണന് (75), പുതിയേടത്തുമീത്തല് ചന്ദ്രന് (45), പൈതോത്ത് പ്രകാശന് (60) എന്നിവര്‍ക്കാണ് കടിയേറ്റത്.
കടിയേറ്റവര്‍ക്ക് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍നിന്നും പ്രഥമ ശുശ്രൂഷ നല്കി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കയച്ചു. ചെമ്പ്ര റോഡ്, സുരഭി ബൈപാസ് റോഡ്, ടാക്സി സ്റ്റാന്‍ഡിന് സമീപ ഭാഗങ്ങള്‍, പഴയ പൊലീസ് സ്റ്റേഷന് പരിസരം, പൈതോത്ത് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് ആളുകള്‍ക്ക് കടിയേറ്റത്. രാത്രിയിലും നായ് ആളുകളെ ആക്രമിക്കുന്നുണ്ട്.