പുഴയില്‍ ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
വൈക്കം: മുറിഞ്ഞപുഴ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലം ചടയമംഗലം സ്വദേശികളായ അമൃത(21), ആര്യ ജി. അശോക്(21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ ആലപ്പുഴ പൂച്ചാക്കല്‍ ഓടുപുഴ ഭാഗത്തു നിന്നും പെരുമ്ബളത്തു നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നുമിറങ്ങിയ ഇവര്‍ ശനിയാഴ്ച രാത്രിയോടെയാണ് പാലത്തില്‍ നിന്നും മൂവാറ്റുപുഴയാറിലേക്ക് ചാടിയത്.