തയ്യിൽമുക്ക് പന്തലായനി-മുത്താമ്പി റോഡിൻ്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു
കൊയിലാണ്ടി : മുഖ്യമന്ത്രിയുടെ തദ്ദേശീയ റോഡ് പുനുരുദ്ധാര ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന നഗരസഭയിലെ 15-ാം വാർഡിലെ തയ്യിൽമുക്ക് പന്തലായനി മുത്താമ്പി റോഡിൻ്റെ നവീകരണ പ്രവൃത്തി കെ. ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ അഭ്യർത്ഥന മാനിച്ച് എം.എൽ.എ. നടത്തിയ ഇടപെടലിൻ്റെ ഭാഗമായാണ് റോഡിന് ഫണ്ടനുവദിച്ചത്. തയ്യിൽ മുക്കിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷതവഹിച്ചു.
കൊൺസിലർമാരായ മാങ്ങോട്ടിൽ സുരേന്ദ്രൻ, പി. എം. ബിജു, മുൻ വൈസ് ചെയർമാൻ ടി.കെ. ചന്ദ്രൻ, ഓവർസിയർ സജുരാജ്, ആസൂത്രണസമിതി അംഗം എൽ.എസ്. ഋഷിദാസ് എന്നിവർ സംസാരിച്ചു. നഗരസഭ കൌൺസിലർ വി. കെ. രേഖ സ്വാഗതവും, വികസനസമിതി കൺവീനർ എം.വി. ബാലൻ നന്ദിയും പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്.