കൊയിലാണ്ടിയിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ്
കൊയിലാണ്ടിയിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 19, 23, 24, 31, 39, 44 എന്നിവിടങ്ങളിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. വാർഡ് 19 അണേല മുത്താമ്പി ഭാഗം ഒരാൾക്കും, വാർഡ് 23ൽ മൂഴിക്ക് മീത്തൽ – 3, വാർഡ് 24 മരുതൂര്‍ – 3, വാർഡ് 31 കോമത്ത്കര -2, വാർഡ് 39 മുബാറഖ് റോഡ് – 1, വാർഡ് 44 കണിയാം കുന്നുമ്മൽ 1 എന്നിങ്ങനെയാണ് ഇന്നത്തെ കോവിഡ് കണക്ക്. കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഇന്നലെ നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പലർക്കും കൂടുതൽ സമ്പർക്കമുണ്ടായിട്ടുണ്ട്.
കൊയിലാണ്ടി കോടതിയിലെ ഒരു ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂരാച്ചുണ്ട് മൂരികുത്തി സ്വദേശിയായ കോടതിയിലെ ടൈപ്പിസ്റ്റിനാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണം ഉണ്ടായതിനെ തുടർന്ന് പോരാമ്പ്ര ഗവ. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. നിരവധി പേർക്ക് സമ്പർക്കമുണ്ടായതാണ് വിവരം.