ആന്ധ്രാ സ്റ്റൈല്‍ വെണ്ടക്ക ഫ്രൈ
ആന്ധ്രാ സ്റ്റൈല്‍ വെണ്ടക്ക ഫ്രൈ
ആന്ധ്രയിലെ ഫങ്ങ്ഷനുകളിലൊക്കെ ചോറിന്റെ ഒപ്പം കിട്ടുന്ന രുചികരമായ ഒരു ഡിഷാണ് ആന്ധ്രാ സ്റ്റൈല്‍ വെണ്ടക്ക ഫ്രൈ. വ്യത്യസ്തവും, രുചികരവുമാണ് വെണ്ടക്കാ ഫ്രൈ.
ചേരുവകള്‍
വെണ്ടക്ക -250 g
നിലക്കടല / കപ്പലണ്ടി -2 ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പൊടി ( Desiccated cocanut Powder) -2 ടേബിള്‍ സ്പൂണ്‍
മുളക് പൊടി -1 ടി സ്പൂണ്‍
മല്ലിപ്പൊടി -1/2 ടി സ്പൂണ്‍
വറ്റല്‍ മുളക് -4 എണ്ണം
കറിവേപ്പില -4 കതിര്‍പ്പ്
ഉപ്പ് ആവശ്യത്തിന്
എണ്ണ വറുക്കാന്‍ ആവശ്യമായത്
തയ്യാറക്കുന്ന വിധം
വെണ്ടക്ക നന്നായി വാഷ് ചെയിത് ഒരു വ്യത്തിയുള്ള തുണി ഉപയേഗിച്ച് തുടച്ച് എടുക്കുക. ശേഷം രണ്ട് വശവും കട്ട് ചെയ്ത് കളഞ്ഞ ശേഷം വട്ടത്തില്‍ മുറിച്ചെടുക്കുക
ഒരു പാനില്‍ വെണ്ടക്ക വറുക്കാന്‍ ആവശ്യമായ എണ്ണ ഒഴിച്ച് ചൂടാകുമ്ബോള്‍. വെണ്ടക്ക ഇതിലേക്കിട്ട് മീഡീയം തീയില്‍ ലൈറ്റ് ഗോള്‍ഡന്‍ കളര്‍ ആകുന്ന പരുവത്തില്‍ വറുത്ത് കോരുക. ഇതേ എണ്ണയില്‍ തന്നെ നിലക്കടല, വറ്റല്‍മുളക്, കറിവേപ്പില ഇവ മൂന്നും വെവ്വേറായി വറുത്ത് കോരുക.
ഒരു പാത്രത്തില്‍ വറുത്ത വെണ്ടക്ക എടുക്കുക .ഇതില്‍ വറ്റല്‍മുളകും, കറിവേപ്പിലയും കയ്യ് വച്ച് ഒന്ന് ക്രഷ് ചെയ്ത് ഇടുക. ശേഷം ഒരു ബൗളിലേക്ക് തേങ്ങാപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കിയെടുക്കുക .ഈ മസാല വെണ്ടക്കയിലേക്ക് ചേര്‍ക്കുക .കൂടെ വറുത്ത നിലക്കടലയും ചേര്‍ത്ത് നന്നായി മിക്സ് ചെയിത് എടുക്കാം .
ചോറിന്റെ കൂടെ നല്ലൊരു സൈഡ് ഡിഷാണ്.