അയ്യപ്പ ധർമ്മ പ്രചാരണ രഥയാത്ര: ഉദ്ഘാടനം 22ന്
കൊയിലാണ്ടി: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അയ്യപ്പധർമ്മ പ്രചാരണ രഥയാത്രയുടെ ജില്ലാതല ഉദ്ഘാടനം 22ന് കൊയിലാണ്ടി ചേലിയയിൽ ആലങ്ങാട്ട് പരദേവതാ ക്ഷേത്ര പരിസരത്ത് കൊളത്തൂർ അദ്വൈതാശ്രമമഠാധിപതി ശ്രീമദ് ചിദാനന്ദപുരി സ്വാമികൾ നിർവ്വഹിക്കും.
ഒക്ടോബർ 31ന് രഥയാത്ര സമാപിക്കും. 22 ന് 11.30ന് എളാട്ടേരി തെക്കെയിൽ ക്ഷേത്രത്തിൽ നിന്ന് തുടങ്ങി, 4 ന് കൊണ്ടം വള്ളി ക്ഷേത്ര പടിഞ്ഞാറെ നട, 5.30 ന് അരങ്ങാടത്ത്, 6.30 വസന്തപുരം ക്ഷേത്രം, 7.15ന് ഏഴു കുടിക്കൽ ബീച്ച് ക്ഷേത്രപരിസരം, 8.30 ന് പൊയിൽക്കാവ് ബീച്ചിൽ സമാപിക്കും.
23 ന്. രാവിലെ 8 മണിക്ക് പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്രപരിസരത്തു നിന്നും ആരംഭിച്ച് 9.30 ന് കലോപ്പൊയിൽ സ്വീകരണം നൽകും. 10.30 ന്. തുവ്വക്കോട് കുന്നിമഠo ക്ഷേത്ര പരിസരത്തും, 11.30 പൂക്കാട് മഠത്തിനു സമീപത്തുമാണ് സ്വീകരണം. 12.30ന് തിരുവങ്ങൂർ പാർത്ഥസാരഥി ക്ഷേത്രപരിസരം, 4.30 തിരുവങ്ങൂർ അണ്ടിക്കമ്പനി ഭഗവതി ക്ഷേത്ര പരിസരം, 6 മണിക്ക് അത്തോളി കെ.എസ്.ഇ.ബി.ഓഫീസിനു സമീപം സമാപിക്കും. സ്വീകരണ യോഗങ്ങളിൽ പ്രമുഖ നേതാക്കൾ സംസാരിക്കും.