ഹർത്താലുകൾക്കെതിരെ വ്യാപാരി കോ. ഓർഡിനേഷൻ കമ്മിറ്റി

കൊയിലാണ്ടി: അടിക്കടി ഉണ്ടാകുന്ന ഹർത്താലുകൾക്കെതിരെ വ്യാപാരി കോ. ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ ആഴ്ച ഉണ്ടായ തുടർച്ചയായ ഹർത്താലുകൾ കാരണം പച്ചക്കറികൾ, പഴങ്ങൾ, ഫ്രൂട്ട് സുകൾ നശിച്ചു. വ്യാപാരികൾക്ക് മാത്രമല്ല പൊതുജനങ്ങൾക്കും ഭീമമായ നഷ്ടമാണ് ഹർത്താൽ വരുത്തിവെച്ചതെന്ന്
ഓർഡിനേഷൻ കമ്മിറ്റി.
രാഷ്ട്രീയ പാർട്ടികൾ ഇത് പുനരാലോചിക്കണം. കടകൾ മാത്രം അടച്ചു കൊണ്ടുള്ള ഹർത്താലുകൾക്കെതിരെ ശക്തമായി പ്രതികരിക്കാനും യോഗം തീരുമാനിച്ചു. ടി. പി. ബഷീർ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, മർച്ചന്റ്‌സ് അസോസിയേഷൻ എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് കെ. പി. ശ്രീധരൻ, ടി. പി. ഇസ്മായിൽ, എം. പി. കൃഷ്ണൻ, സുനിൽ പ്രകാശ് എന്നിവർ സംസാരിച്ചു.

