” ഹൃദയപക്ഷം ” അഭിമന്യുവിന്റെ ഓര്‍മ്മയില്‍

കൊച്ചി: എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ഓര്‍മ്മ ഒരിക്കല്‍ക്കൂടി പുതുക്കുന്നതായിരുന്നു ഹൃദയപക്ഷം എന്ന പേരില്‍ സംഘടിപ്പിച്ച യുവജന സംഗംമം. അഭിമന്യു അവസാനമായി എഴുതിയ വര്‍ഗ്ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം എഴുതിക്കൊണ്ടാണ് ഹൃയപക്ഷം ആരംഭിച്ചത്. മഹാരാജാസ് കോളെജ് മുതല്‍ രാജേന്ദ്ര മൈതാനം വരെ ഒരുക്കിയിരുന്ന ബാനറില്‍ നിരവധിയാളുകള്‍ വര്‍ഗ്ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം എഴുതിച്ചേര്‍ത്തു.
തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ എംകെ സാനു മാസ്റ്റര്‍, ലീലാവതി ടീച്ചര്‍ എന്നിവര്‍ വര്‍ഗ്ഗീയതയ്ക്കെതിരെ സംസാരിച്ചു. അഭിമന്യുവിന്റെ ഓര്‍മ്മയ്ക്കുമുന്നില്‍ അഗ്നിതെളിയിച്ച് പ്രതിജ്ഞയുമെടുത്താണ് യുവാക്കള്‍ മടങ്ങിയത്. ചടങ്ങ് കാണാനെത്തിയവരും ക്യാന്‍വാസില്‍ എഴുതിയും ചിത്രങ്ങള്‍ വരച്ചും ഹൃദപക്ഷത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

