ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി സംഘടിപ്പിക്കുന്നു

പയ്യോളി: പാട്ടുകാരനായ ടി.പി. ഉമ്മറിന്റെ അനുസ്മരണാര്ഥം ഏപ്രിൽ 30-ന് ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി സംഘടിപ്പിക്കുന്നു. പണ്ഡിറ്റ് രാജേന്ദ്ര കുല്‍ക്കര്‍ണി, പണ്ഡിറ്റ് കല്യാണ്‍ അപ്പാര്, സഞ്ജയ് ശശിധരന് എന്നിവരുടെ പുല്ലാങ്കുഴല്‍, ഷഹ്നായ് കച്ചേരി എന്നിവയുണ്ടാകും. ശാന്തി പാലിയേറ്റീവ് ക്ലിനിക് പരിസരത്ത് നാലുമണിക്കാണ് പരിപാടി. ഉമ്മര്‍മാഷ് അനുസ്മരണത്തില്‍ കല്പറ്റ നാരായണന്, രാജേന്ദ്രന് എടത്തുംകര, ഡോ.ടി.പി. മെഹറൂഫ്രാജ്, കെ.പി.എ. സമദ് എന്നിവര്‍ സംസാരിക്കും.
