ഹര്‍ത്താലിന്റെ മറവില്‍ ഗര്‍ഭിണിയെ ക്രൂരമായി മര്‍ദ്ദിച്ച് ആര്‍എസ്എസുകാര്‍

മലപ്പുറം: ഹര്‍ത്താലിന്റെ മറവില്‍ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദ്ദിച്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍. തിരൂര്‍ വെട്ടം ഇല്ലത്തപ്പടി തൈവളപ്പില്‍ രാജേഷ്, നിഷ എന്നിവരെയാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.
ബൈക്കില്‍ വരികയായിരുന്ന ഇരുവരെയും സംഘം തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു. ബൈക്ക് തട്ടിയെന്ന് പറഞ്ഞ് രാജേഷിനെയാണ് സംഘം ആദ്യം മര്‍ദ്ദിച്ചത്. ഇത് കണ്ട തടയാന്‍ ചെന്ന നിഷയെയും സംഘം മര്‍ദ്ദിക്കുകയായിരുന്നു. ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെയാണ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആറു മാസം ഗര്‍ഭിണിയായ തന്റെ ഭാര്യയെ അക്രമിച്ചതെന്നും രാജേഷ് പരാതിയില്‍ പറയുന്നു.അഞ്ചോളം വരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. അതേസമയം, അക്രമം നടത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പെട്ടന്ന് പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

