ഹനാനെ സമൂഹ മാധ്യമങ്ങളില്‍ അവഹേളിച്ച ഒരാള്‍കൂടി അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ മീന്‍വിറ്റു കുടുംബം പുലര്‍ത്തിയ വിദ്യാര്‍ത്ഥിനി ഹനാനെ സമൂഹ മാധ്യമങ്ങളില്‍ അവഹേളിച്ച ഒരാള്‍കൂടി അറസ്റ്റില്‍ . കൊല്ലം സ്വദേശി സിയാദാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി . കേസില്‍ കൂടുതല്‍ പേരെ ഇന്ന് പിടികൂടും.
ഹനാന്റെ ജീവിതം വാര്‍ത്തയായതോടെയാണ് സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപവുമായി ചിലരെത്തിയത്. ഹനാന് തട്ടിപ്പാണെന്നും മീന്‍വില്‍പ്പന പറ്റിക്കലാണെന്നും പ്രചരിപ്പിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തവര്‍ക്കെതിരാണ് കേസെടുത്തിട്ടുള്ളത്. ഹനാനെതിരെ ഫെയ്സ്ബുക്കില്‍ ആദ്യം ലൈവ് നല്കിയ നൂറുദ്ദീന്‍ ഷെയ്ഖിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനും അറസ്റ്റിലാണ്.

