ഹംപിയില്‍ സെല്‍ഫിയെടുക്കുന്നതിന് നിരോധനം വരുന്നു

ബംഗളൂരു: കര്‍ണാടകയിലെ ചരിത്രനഗരമായ ഹംപിയില്‍ സെല്‍ഫിയെടുക്കുന്നതിന് നിരോധനം വരുന്നു. സെല്‍ഫി അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സഞ്ചാരികളെ നിരാശരാക്കുന്ന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചരിത്രസ്മാരകങ്ങള്‍ നിലകൊള്ളുന്ന ഹംപിയിലെ കൂറ്റന്‍ പാറക്കല്ലുകള്‍ക്ക് മുകളില്‍ നിന്നൊരു സെല്‍ഫി. വിജയനഗരസാമ്രാജ്യത്തിന്റെ സൗന്ദ്യര്യം മുഴുവന്‍ തെളിയുന്ന ചിത്രം ക്യാമറയില്‍ പതിയും. പക്ഷേ ഇനിയത് േവണ്ടെന്നാണ് പുരാവസ്തു വകുപ്പിന്റെ തീരുമാനം. സെല്‍ഫികള്‍ കാരണമുള്ള അപകടങ്ങളാണ് നിരോധനത്തിന് പ്രേരിപ്പിച്ചത്. സഞ്ചാരികള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്കാന് ബോര്‍ഡുകള്‍ സ്ഥാപിക്കും. രണ്ടു മാസം മുമ്പാ
ണ് മൈസൂരു ചാമുണ്ടിമലയില് സെല്‍ഫിയെടുക്കുന്നത് നിരോധിച്ചത്.
സെല്‍ഫികള്‍ എടുക്കുമ്പോഴുണ്ടാകുന്ന അപകടമരണങ്ങളില്‍ ഇന്ത്യയില്‍ മുന്‍പന്തിയിലാണ് കര്‍ണാടക. ട്രെയിന്‍ ഇടിച്ചും മുങ്ങിമരണങ്ങളും ഇതിനോടകം ഒട്ടേറെയുണ്ടായി.
