സൗദിയില്‍ മൂന്നു മലയാളികളടക്കം അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തി

റിയാദ്: ഗള്‍ഫില്‍ ജോലിക്കെത്തിയ മൂന്നു മലയാളികളടക്കം അഞ്ച് ഇന്ത്യക്കാരെ മദ്യത്തില്‍ മയക്കുമരുന്നു കലര്‍ത്തി നില്‍കി ജീവനോടെ കുഴിച്ചു മൂടി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളുടെ വധശിക്ഷ സൗദി നടപ്പിലാക്കി.
കേസില്‍ പ്രതികളായ മൂന്നു പേരുടെ വധശിക്ഷയാണ് കോടതി നടപ്പിലാക്കിയത്. കൊല്ലം ശാസ്താംകോട്ട സ്വദേശി ഷാജഹാന്‍, കിളിമാനൂര്‍ സ്വദേശി അബ്ദുള്‍ കാദര്‍ സലിം, കല്‍ക്കുളം സ്വദേശി ലാസര്‍, കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ഷെയ്ഖ്, കന്യാകുമാരി സ്വദേശി ബീഷീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

കേസിലെ പ്രതികളായ യൂസഫ് ഹസന്‍ മുത്വവ്വ, അമ്മാര്‍ അലി അല്‍ ദഹീം, മുര്‍തദ ബിന്‍ മുഹമ്മദ് മൂസാ എന്നീ സ്വദേശികളെയാണ് ഖത്തീഫില്‍ വധശിക്ഷക്ക് വിധേയമാക്കിയത്.

കൃഷിയിടത്തില്‍ പെെപ്പിടുന്ന സമയത്ത് കുഴിച്ചു മൂടിയ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സംഭവം പുറത്താകുന്നത്.

