KOYILANDY DIARY.COM

The Perfect News Portal

സൗജന്യ കാൻസർ – വൃക്കരോഗ നിർണ്ണയ ക്യാമ്പ്

കൊയിലാണ്ടി: നഗരസഭ, താലൂക്ക് ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലെ മുഴുവൻ ജനങ്ങൾക്കുമുള്ള സൗജന്യ കാൻസർ – വൃക്കരോഗ നിർണ്ണയ ക്യാമ്പ്  (സുകൃതം – ജീവിതം ) നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോടനുബന്ധിച്ച് ആശ – അoഗൻവാടി ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലനവും നടന്നു.

ജനുവരി 10- മുതൽ നഗരസഭയിലെ നാല് കേന്ദ്രങ്ങളിൽ വെച്ച് രോഗനിർണ്ണയ ക്യാമ്പ് നടക്കും.  നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.കെ.പത്മിനി, വി.സുന്ദരൻ, വി.കെ.അജിത, ഡോ: സച്ചിൻ ബാബു, ഡോ: അബ്ദുൾ അസീസ്, ഡോ: എ. വിനു, ഡോ: സുനിൽ, ഡോ: സന്ധ്യ എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *