സ്ത്രീകളെ അവഗണിക്കാനാണ് ബി.ജെ.പി എല്ലാ കാലത്തും ശ്രമിക്കുന്നത്: ഇ.പി. ജയരാജന്
തിരുവനന്തപുരം: സ്ത്രീകളോടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ബി.ജെ.പി എല്ലാകാലത്തും സ്ത്രീകളെ അവഗണിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന് പറഞ്ഞു. മന്ത്രിയുടെ ചേമ്ബറില്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലടക്കം അന്‍പത് ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ മൂന്നില്‍ ഒന്ന് സംവരണം സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്ന പ്രമേയം രാജ്യസഭയില്‍ പാസാക്കിയിട്ടും ബി.ജെ.പി ഭൂരിപക്ഷമുള്ള ലോക്സഭയില്‍ പ്രമേയം പാസാക്കുന്നില്ല. ഇതേ പിന്തിരിപ്പന് സമീപനം തന്നെയാണ് വനിതാ മതിലിനോടും ശബരിമല സ്ത്രീപ്രവേശനത്തോടും ബി.ജെ.പി. പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

