സ്വത്ത് തർക്കത്തെത്തുടർന്ന് മകൻ അച്ഛനെ വെടിവച്ച് കൊന്നു

ഡൽഹി: സ്വത്ത് തർക്കത്തെത്തുടർന്ന് മകൻ അച്ഛനെ വെടിവച്ച് കൊന്നു. ഡൽഹിയിലെ ദേശ്ബന്ധു ഗുപ്ത നഗറിലാണ് സംഭവം. ദിഗംബർ സിംഗ് എന്നയാളാണ് 55 കാരനായ തന്റെ പിതാവിനെ വെടിവച്ചു കലപ്പെടുത്തിയത്. ദിവസങ്ങളായി നീണ്ടു നിന്ന സ്വത്തു തർക്കമാണ് കൊലപാതകത്തിൽ ശ്രമിച്ചത്. പിതാവിനെ കൊലപ്പെടുത്തിയ ശേഷം ഇയാൾ അമ്മയേയും ഉപദ്രവിച്ചുവെന്നും അവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
മുൻ സൈനിക ഉദ്യോഗസ്ഥനായ നഹർ സിംഗിന് സൈനിക് എൻക്ലേവിലുള്ള സ്ഥലം സംബന്ധിച്ചായിരുന്നു തർക്കം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിഗംബർ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.

