സ്വകാര്യ ബസ്സ് കാറിലിടിച്ച് കാറ് തലകീഴായി മറിഞ്ഞു

കൊയിലാണ്ടി: സ്വകാര്യ ബസ്സ് കാറിലിടിച്ച് കാറ് തലകീഴായി മറിഞ്ഞു. ഇന്നു രാവിലെ 9.45 ഓടെ തിരുവങ്ങൂർ വെറ്റിലപ്പാറയിലാണ് സംഭവം. കോഴിക്കോട് നിന്ന് തലശ്ശേരിയിലെക്ക് പോവുകയായിരുന്ന പെർഫെക്ട് ബസ് ഇന്നോവ കാറിനെ മറികടക്കാൻ ശ്രമിക്കവെയാണ് ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ സാരമായ പരിക്കില്ല. കാർ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ ബസ്സ് ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു.
