സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് തുടങ്ങി

തിരുവനന്തപുരം> പതിനാലാം നിയമസഭയുടെ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് തുടങ്ങി. എല്‍ഡിഎഫില്‍ നിന്ന് പി.ശ്രീരാമകൃഷ്ണനും യുഡിഎഫില്‍ നിന്ന് വി.പി സജീന്ദ്രനും ആണ് മത്സരരംഗത്തുള്ളത്. പ്രോടേം സ്പീക്കര്‍ എസ്.ശര്‍മയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ്.
മന്ത്രിമാരാണ് ആദ്യം വോട്ടു രേഖപ്പെടുത്തിയത്. ആദ്യം വോട്ടു ചെയ്തത് പിണറായി വിജയനാണ്. തുടര്‍ന്ന് ഇ.പി ജയരാജന്, ഇ.ചന്ദ്രശേഖരന്, തോമസ് ഐസക്, രാമചന്ദ്രന് കടന്നപ്പള്ളി തുടങ്ങിയവരും ക്രമത്തില്‍ വോട്ടു ചെയ്തു മടങ്ങി. സ്പീക്കറെ തെരഞ്ഞെടുക്കുന്നതോടെ സഭ ഇന്ന് ഇടക്കാലത്തേക്ക് പിരിയും. പിന്നീട് 24ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സമ്പൂര്‍ണ സഭാസമ്മേളനം ആരംഭിക്കും.ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പും ഇന്നു നടക്കും.

ഇടതുമുന്നണി സ്പീക്കറായി നേരത്തെ തന്നെ പി.ശ്രീരാമകൃഷ്ണന്റെ പേര് നിശ്ചയിച്ചിരുന്നു. യുഡിഎഫ് ഇന്നലെയാണ് യോഗം ചേര്‍ന്ന് വി.പി സജീന്ദ്രന്റെ പേര് നിര്‍ദേശിച്ചത്.സഭയില്‍ഇടതുമുന്നണിക്ക് 91 അംഗങ്ങളും യുഡിഎഫിന് 47 അംഗങ്ങളുമാണുള്ളത്. ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ മനസാക്ഷിക്കനുസരിച്ച് വോട്ടുചെയ്യുമെന്നറിയിച്ചു.പൂഞ്ഞാല് എംഎല്‍എ പി സി ജോര്‍ജിന്റെ വോട്ട് ആര്ക്കാണെന്നന് വോട്ടെടുപ്പ് പൂര്‍ത്തിയായാലെ അറിയൂ.

